കോ​ട്ട​യം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത്​ ഒ​ന്നാ​മ​നാ​യി കോ​ട്ട​യം; വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ജി​ല്ല​ക്ക്​ ഒ​ന്നാം​റാ​ങ്ക്. 99.92 ശ​ത​മാ​നം വി​ജ​യ​വു​മാ​യാ​ണ്​ ജി​ല്ല ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 99.07 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​താ​ണ്​ 99.92 ശ​ത​മാ​ന​മാ​യി ഇ​ത്ത​വ​ണ ഉ​യ​ർ​ന്ന​ത് ​-ഒ​പ്പം സം​സ്​​ഥാ​ന​ത്ത്​ വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടി​യ റ​വ​ന്യൂ ജി​ല്ല​യെ​ന്ന നേ​ട്ട​വും എ​ത്തി​പ്പി​ടി​ച്ചു. ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 18,828 പേ​രി​ൽ 18,813 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. പ​രീ​ക്ഷ​യെ​ഴു​തി​യ 9427 ആ​ൺ​കു​ട്ടി​ക​ളി​ൽ 9415 പേ​രും 9401 പെ​ൺ​കു​ട്ടി​ക​ളി​ൽ 9398 പേ​രു​മാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​യി പാ​ലാ മാ​റി​യ​ത്​ ജി​ല്ല​ക്ക്​ ഇ​ര​ട്ടി​സ​ന്തോ​ഷ​വു​മാ​യി. നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യാ​ണ് പാ​ലാ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ജി​ല്ല​യി​ൽ 3111 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. 1012 ആ​ൺ​കു​ട്ടി​ക​ളും 2099 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്​ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ എ ​പ്ല​സ് നേ​ടി​യ​ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി വി​ഷ​യ​ത്തി​ലാ​ണ്, 15,202 പേ​ർ. ഏ​റ്റ​വും കു​റ​വ് എ ​പ്ല​സ് ഗ​ണി​ത​ത്തി​നാ​ണ്, 4836 പേ​ർ.

195 സ്​​കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ 62 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. 158 എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളും 18 അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളും സ​മ്പൂ​ർ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി.

പടിപടിയായി മുന്നിൽ

കോ​ട്ട​യം: 2022ൽ 99.07, ​ക​ഴി​ഞ്ഞ വ​ർ​ഷം 99.87, ഇ​ത്ത​വ​ണ 99.92 ശ​ത​മാ​നം- വി​ജ​യ​ശ​ത​മാ​നം ഒ​രോ വ​ർ​ഷ​വും പ​ടി​പ​ടി​യാ​യി ഉ​യ​ർ​ത്തി​യാ​ണ് സം​സ്ഥാ​ന​ത്ത്​ ​ ഒ​ന്നാ​മ​തെ​ന്ന അ​ഭി​മാ​ന നേ​ട്ടം ജി​ല്ല എ​ത്തി​പ്പി​ടി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണ്​ ഈ ​ഒ​ന്നാം​സ്ഥാ​നം. വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രും പി.​ടി.​എ​ക​ളും പി​ന്തു​ണ​യു​മാ​യി ഇ​വ​ർ​ക്കൊ​പ്പം നി​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ 18,910 വി​ദ്യാ​ർ​ഥി​ക​ളി​ൽ 18,886 പേ​രാ​യി​രു​ന്നു ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 9578 ആ​ൺ​കു​ട്ടി​ക​ളി​ൽ 9558 പേ​രും വി​ജ​യി​ച്ചു. 9332 പെ​ൺ​കു​ട്ടി​ക​ളി​ൽ 9328 പേ​രും വി​ജ​യി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്‌ നേ​ടി​യ​ത്‌ 2927 പേ​രാ​യി​രു​ന്നു. ഇ​തി​ൽ 1984 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 943 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​യി​രു​ന്നു. ജി​ല്ല​യി​ൽ 193 സ്‌​കൂ​ളു​ക​ളാ​യി​രു​ന്നു നൂ​റു​ശ​ത​മാ​നം വി​ജ​യം കൊ​യ്‌​ത​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​നൊ​പ്പം എ ​പ്ല​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കാ​നാ​യി. പൂ​ർ​ണ​വി​ജ​യം നേ​ടി​യ സ്കൂ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്.

എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​വ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല തി​രി​ച്ച്

(ആ​കെ, ആ​ൺ, പെ​ൺ എ​ന്ന ക്ര​മ​ത്തി​ൽ)

  • പാ​ലാ: 723, 260, 463
  • കാ​ഞ്ഞി​ര​പ്പ​ള്ളി: 774, 244, 530
  • കോ​ട്ട​യം: 1113, 357, 756
  • ക​ടു​ത്തു​രു​ത്തി: 501, 151, 350

വി​ജ​യ​ശ​ത​മാ​ന​ക്ക​ണ​ക്ക് വി​ദ്യാ​ഭ്യാ​സ ജി​ല്ല തി​രി​ച്ച്

(പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ, ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ ആ​ൺ​കു​ട്ടി​ക​ൾ, പെ​ൺ​കു​ട്ടി​ക​ൾ, ആ​കെ, വി​ജ​യ​ശ​ത​മാ​നം എ​ന്ന ക്ര​മ​ത്തി​ൽ)

  • പാ​ലാ: 3209, 1582, 1627, 3209, 100 %
  • കാ​ഞ്ഞി​ര​പ്പ​ള്ളി: 5169, 2617, 2544, 5161, 99.85
  • കോ​ട്ട​യം: 7364, 3710, 3648, 7358, 99.92
  • ക​ടു​ത്തു​രു​ത്തി: 3086, 1506, 1579, 3085, 99.97

എ ​പ്ല​സു​ക​ളു​ടെ എ​ണ്ണം വി​ഷ​യം തി​രി​ച്ച്

  • ഫ​സ്റ്റ് ലാം​ഗ്വേ​ജ് പേ​പ്പ​ർ 1 - 11,308
  • ഫ​സ്റ്റ് ലാം​ഗ്വേ​ജ് പേ​പ്പ​ർ 2 - 13,813
  • ഇം​ഗ്ലീ​ഷ് - 6,466
  • തേ​ഡ് ലാം​ഗ്വേ​ജ് - 7,481
  • സോ​ഷ്യ​ൽ സ​യ​ൻ​സ് - 5,871
  • ഫി​സി​ക്‌​സ് -6193
  • കെ​മി​സ്ട്രി -6870
  • ബ​യോ​ള​ജി -9235
  • ഗ​ണി​തം -4836
  • ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി - 5,202
Tags:    
News Summary - SSLC Exam; Kottayam first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.