ഭൂമിക്കടിയിൽ മുഴക്കം നാട്ടിൽ ആശങ്കയുടെ കുലുക്കം

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന്​ അ​സാ​ധാ​ര​ണ മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും കാ​ര​ണ​മെ​ന്ത​ന്ന​തി​ൽ അ​വ്യ​ക്ത​ത. ചേ​ന​പ്പാ​ടി​ക്ക് പി​ന്നാ​ലെ ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ മു​ഴ​ക്ക​വും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലു​മാ​ണ്. എ​ന്നാ​ൽ, അ​സ്വാ​ഭാ​വി​ക​മാ​​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ ജി​യോ​ള​ജി വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച അ​സി. ജി​യോ​ള​ജി​സ്റ്റ് രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട നെ​ടും​കു​ന്നം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഴ​ക്കാ​ല​ത്ത് ഭൂ​മി​ക്ക​ടി​യി​ലെ ജ​ല​നി​ര​പ്പി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ്​ മു​ഴ​ക്ക​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

ജ​ല​നി​ര​പ്പി​ലെ മാ​റ്റം​മൂ​ലം പാ​റ​ക്കെ​ട്ടു​ക​ള്‍ക്കി​ട​യി​ല്‍ സം​ഭ​വി​ക്കു​ന്ന സ​മ്മ​ര്‍ദം മൂ​ല​മാ​ണ്​​​ ​ മു​ഴ​ക്ക​മു​ണ്ടാ​കു​ന്ന​ത്. അ​ധി​കം ആ​ഴ​ത്തി​ല​ല്ലാ​ത്ത​തി​നാ​ലാ​ണ്​ വ​ലി​യ ശ​ബ്ദം കേ​ൾ​ക്കാ​നാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പാ​റ​ക്കെ​ട്ടു​ക​ളാ​ണ് അ​ധി​ക​വും മ​ണ്ണ് കു​റ​വും. ക​മ്പ​നം കൂ​ടു​ത​ലാ​യും അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണ​വും ഇ​താ​ണ്. ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​യോ​ള​ജി വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, കൃ​ത്യ​മാ​യ പ​ഠ​നം​ന​ട​ത്തി ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ല്ലാ​വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത്​ ജ​ല​നി​ര​പ്പി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലേ​യെ​ന്നും അ​പ്പോ​ഴൊ​ന്നും ഈ ​പ്ര​തി​ഭാ​സം ​അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ​ചോ​ദ്യ​വും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9.55 ഓ​ടെ​യാ​ണ്​ ക​റു​ക​ച്ചാ​ൽ, നെ​ടും​കു​ന്നം, പു​തു​പ്പ​ള്ളി​പ്പ​ട​വ്, മു​ഴു​വ​ൻ​കു​ഴി, മാ​ന്തു​രു​ത്തി, നി​ലം​പൊ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ടി​മു​ഴ​ക്ക​ത്തി​ന്​ സ​മാ​ന​മാ​യി സെ​ക്ക​ൻ​ഡു​ക​ൾ നീ​ണ്ടു​നി​ന്ന മു​ഴ​ക്ക​ത്തോ​ടൊ​പ്പം നി​ല​ത്തു​നി​ന്ന്​ ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ജ​നാ​ല​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും കു​ലു​ങ്ങി​യ​പ്പോ​ഴാ​ണ് പ​ല​രും വി​വ​ര​മ​റി​ഞ്ഞ​ത്. ഭൂ​മി​കു​ലു​ക്ക​മാ​ണെ​ന്ന് ക​രു​തി ആ​ളു​ക​ള്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് മൂ​ന്ന് വീ​ടു​ക​ളി​ൽ ​നേ​രി​യ വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്.

എ​രു​മേ​ലി ചേ​ന​പ്പാ​ടി​യി​ൽ ക​ഴി​ഞ്ഞ മാ​സം ഒ​ടു​വി​ൽ ര​ണ്ട് ത​വ​ണ​ക​ളി​ലാ​യി പ​ക​ലും രാ​ത്രി​യി​ലും ഭൂ​മി​ക്കു​ള്ളി​ൽ​നി​ന്ന് മു​ഴ​ക്കം കേ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജി​യോ​ള​ജി വ​കു​പ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ക​ല​ക്ട​ർ​ക്ക്​ റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ​ഗ്ധ​സം​ഘം പ​ഠ​ന​വും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്ക​വും ശ​ബ്ദ​വും അ​ന്ന്​ കേ​ട്ട​ത്. മ​ഴ​ക്കി​ടെ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന മു​ഴ​ക്ക​വും ഭൂ​മി​കു​ലു​ക്ക​ത്തി​ന് സ​മാ​ന​മാ​യു​ള്ള ക​മ്പ​ന​വും വ​ലി​യ ആ​ശ​ങ്ക​യാ​ണ്​ സൃ​ഷ്ടി​ക്കു​​ന്ന​ത്.

Tags:    
News Summary - rumbling underground, a shaking of worry in the land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.