ഓഫിസ് ഉദ്ഘാടനം കൂട്ടിക്കൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സജിമോൻ പി.എസ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range പ്രവാസി വെൽഫയർ അസോസിയേഷൻ കൂട്ടിക്കൽ ഓഫിസ് ഉദ്ഘാടനം
കൂട്ടിക്കൽ: കഴിഞ്ഞ അഞ്ചു വർഷമായി കൂട്ടിക്കലിന്‍റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫയർ അസോസിയേഷൻ കൂട്ടിക്കലിന്‍റെ (PWAK-കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ) ഓഫിസ് ഉദ്ഘാടനം കൂട്ടിക്കൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സജിമോൻ പി.എസ് നിർവഹിച്ചു.
പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ സംഘടനയുടെ പ്രസിഡന്‍റ് വിപിൻ തോമസ് അധ്യക്ഷത വഹിച്ചു. സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ പഠനത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക് പഞ്ചായത്തംഗം ജെസി ജോസ് മൊമന്‍റോ നൽകി.
ടി.പി. റഷീദ്, അനീഷ് ഉമർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രശോഭ് കെ. ജയൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് അനീഷ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.