പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ 7ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിൽ സബ് ഇൻസ്​പെക്ടർ ജെഫി ജോർജ് ലഹരി വിരുദ്ധ സന്ദേശം നൽകുന്നു

പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

കൂട്ടിക്കൽ: പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ (പി.ഡബ്ല്യു.എ.കെ) ഏഴാം വാർഷികത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കൂട്ടിക്കൽ പ്രവാസി ജങ്ഷനും കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ പരിപാടി കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.സി. വിനോദ് അധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി അഗസ്തി ബോധവത്കരണ ക്ലാസ് നടത്തി. പെരുവന്താനം പൊലീസ് സബ് ഇൻസ്​പെക്ടർ ജെഫി ജോർജ് ലഹരി വിരുദ്ധ സന്ദേശം നൽകി.

കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസി അലക്സ്, പി.ടി.എ പ്രസിഡന്റ് കെ. ഷിജു, പി.ഡബ്ല്യു.എ.കെ ജനറൽ സെക്രട്ടറി പ്രശോഭ് കെ. ജയൻ, കമ്മിറ്റിയംഗം ഈപ്പച്ചൻ മാത്യു എന്നിവർ സംസാരിച്ചു. കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഇബ്രാഹിംകുട്ടി സ്വാഗതവും പി.ഡബ്ല്യു.എ.കെ വൈസ് പ്രസിഡന്റ് അനീഷ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi welfare Association koottickal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.