കുരിശുംമൂട് സെന്റ് ജോസഫ് സ്കൂൾ ഓഫ് കമ്യുണിക്കേഷന്റെയും കേരള ജേണലിസ്റ്റ്സ് യൂനിയൻ വനിത വിങ്ങിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിത ദിനാചരണം ചലച്ചിത്ര
താരം സ്മിനു സിജോ ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: സ്ത്രീകൾ അവകാശങ്ങളെകുറിച്ചും സംരക്ഷണ നിയമങ്ങളെക്കുറിച്ചും അവബോധമുള്ളവരാകണമെന്ന് ചലച്ചിത്ര താരം സ്മിനു സിജോ. കുരിശുംമൂട് സെന്റ് ജോസഫ് സ്കൂൾ ഓഫ് കമ്യുണിക്കേഷന്റെയും കേരള ജേണലിസ്റ്റസ് യൂനിയൻ വനിത വിങിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരള ജേണലിസ്റ്റസ് യൂനിയൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണവും മാധ്യമങ്ങളും കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനവും വിഷയ അവതരണവും എം.ജി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യുണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പ് ഡയറക്ടർ ഡോ. ലിജിമോൾ പി. ജേക്കബ് നിർവഹിച്ചു.
കെ.ജെ.യു വനിത വിങ് സംസ്ഥാന കൺവീനർ ആശ കുട്ടപ്പൻ അധ്യക്ഷതവഹിച്ചു. സെന്റ് ജോസഫ് സ്കൂൾ ഓഫ് കമ്യുണിക്കേഷൻ പ്രിൻസിപ്പൽ ഫാ. ഡോ. മാത്യു മുര്യൻകരി, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സംസ്ഥാന സെക്രട്ടറി ആഷിക് മണിയംകുളം, സംവിധായിക മഞ്ജു വിനോദ് ഇലന്തൂർ, എസ്.ജെ.സി.സി അസി. പ്രഫ. ഷാർലെറ്റ് എം. ജോർജ്, വനിത വിങ് സംസ്ഥാന ജോയന്റ് കൺവീനർ സിജി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷരായ ലാലിമ്മ ടോമി, സുനിലകുമാരി, വീണ സി. ദിലീപ്, സുനിമോൾ ചാക്കോ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഡോ. ജിജി ബോബൻ തെക്കേൽ, സെന്റ് തെരേസാസ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സിസ്റ്റർ ലിസി കണിയാംപറമ്പിൽ, ടി.ടി.സി അധ്യാപിക ഡോ. ബിൻസി തോമസ് എന്നിവരെയും വനിതാ മാധ്യമ പ്രവർത്തകരെയും മീഡിയ വില്ലേജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.