റ​ബ​റി​ന്‍റെ നാ​ട്ടി​ൽ ജ​യം എ​ങ്ങോ​ട്ടും വ​ലി​യാം

മു​ണ്ട​ക്ക​യം: ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ചാ​യു​ന്ന ച​രി​ത്ര​മു​ള്ള പൂ​ഞ്ഞാ​റിൽ ഇ​ക്കു​റി​യും വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നാ​ണു ക​ള​മൊ​രു​ങ്ങുന്നു. 1957ൽ ​രൂ​പം കൊ​ണ്ട പൂ​ഞ്ഞാ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ല​മാ​യാ​ണ്​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പി​ലെ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലാ​ണ് സി​റ്റി​ങ്ങ്​ എം.​എ​ൽ.​എ.

പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​കം

ഇ​രു​മു​ന്ന​ണി​ക​ളി​ലാ​യും എ​വി​ടെ​യും ചേ​രാ​തെ​യും​ മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം മ​ണ്ഡ​ല​ത്തെ ന​യി​ച്ച​ത് പി.​സി. ജോ​ർ​ജാ​ണ്. ജോ​ർ​ജ് അ​ട​ക്കി​വാ​ണ മ​ണ്ഡ​ലം 2021ൽ ​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലി​ലൂ​ടെ ഇ​ട​തു മു​ന്ന​ണി കൈ​പ്പി​ടി​യി​ലാ​ക്കി. എ​ൽ.​ഡി.​എ​ഫ് 16000ൽ ​അ​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ യു.​ഡി.​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. 2016ൽ ​പി.​സി. ജോ​ർ​ജ് ജ​ന​പ​ക്ഷ​മെ​ന്ന സ്വ​ന്തം പാ​ർ​ട്ടി ലേ​ബ​ലി​ൽ മ​ത്സ​രി​ച്ചു ച​രി​ത്ര ജ​യം നേ​ടി​യി​രു​ന്നു. ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ പി​ന്ത​ള്ളി​യാ​യി​രു​ന്നു ജ​യം. അ​ന്നു സി.​പി.​എ​മ്മാ​ണു മൂ​ന്നാ​മ​താ​യ​ത്.

പൂ​ഞ്ഞാ​റി​ന്‍റെ ജ​ന​പ്ര​തി​നി​ധി​ക​ൾ

ടി.​എ. തൊ​മ്മ​ൻ: കോ​ൺ​ഗ്ര​സ്​-1957,60

കെ.​എം. ജോ​ർ​ജ്​: കേ​ര​ള കോ​ൺ​ഗ്ര​സ്​-1967, 70

വി.​ജെ. ജോ​സ​ഫ്​: കേ​ര​ള കോ​ൺ​ഗ്ര​സ്​-1977

പി.​സി. ജോ​ർ​ജ്​: കേ​ര​ള കോ​ൺ​ഗ്ര​സ്​-1980, 82

എ​ൻ.​എം. ജോ​സ​ഫ്​: ജ​ന​താ​ദ​ൾ-1987

ജോ​യി എ​ബ്ര​ഹാം: കേ​ര​ള കോ​ൺ​ഗ്ര​സ്​-1991

പി.​സി. ജോ​ർ​ജ്​: കേ​ര​ള കോ​ൺ​ഗ്ര​സ്​-1996, 01, 06, 11, 16 (ജ​ന​പ​ക്ഷം)

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ: കേ​ര​ള കോ​ൺ​ഗ്ര​സ്​-2021

മ​ണ്ഡ​ല ഘ​ട​ന

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​രു​മേ​ലി, മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളും മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, തീ​ക്കോ​യി, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യും അ​ട​ങ്ങി​യ​താ​ണ് പൂ​ഞ്ഞാ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം

മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, പൂ​ഞ്ഞാ​ർ, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലും യു.​ഡി.​എ​ഫാ​ണ് ഭ​ര​ണ​ത്തി​ൽ. എ​രു​മേ​ലി​യി​ൽ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​നാ​ണെ​ങ്കി​ലും സം​വ​ര​ണ സീ​റ്റി​ൽ ആ​ളി​ലാ​ത്ത​തി​നാ​ൽ എ​ൽ.​ഡി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം നേ​ടി. പാ​റ​ത്തോ​ട്, കോ​രു​ത്തോ​ട്, തീ​ക്കോ​യി പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫും പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര എ​ൻ.​ഡി.​എ​യും ഭ​രി​ക്കു​ന്നു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ഡ​ല പ​രി​ധി​യി​ലെ നാ​ലു ഡി​വി​ഷ​നും യു.​ഡി.​എ​ഫി​നാ​ണ്. ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫ് ഭ​ര​ണം.

നേ​ട്ട​ങ്ങ​ൾ

10 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1250 കോ​ടി​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി

മു​ണ്ട​ക്ക​യം-​വാ​ഗ​മ​ൺ റോ​ഡ്‌

നി​ർ​മാ​ണം

പ​മ്പാ​വാ​ലി എ​യ്ഞ്ച​ൽ വാ​ലി പ​ട്ട​യം

ഈ​രാ​റ്റു​പേ​ട്ട​യി​ലും മു​ണ്ട​ക്ക​യ​ത്തും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ

15 പ്ര​ധാ​ന റോ​ഡു​ക​ൾ ബി.​എം, ബി.​സി നി​ല​വാ​ര​ത്തി​ൽ

14 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ

മു​ണ്ട​ക്ക​യം സ​ബ്ട്ര​ഷ​റി കെ​ട്ടി​ടം

ആ​റു വി​ല്ലേ​ജു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം

മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം

എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ എം.​എ​ൽ.​എ

കോ​ട്ട​ങ്ങ​ൾ

1250 കോ​ടി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി വാ​ഗ്ദാ​ന​ത്തി​ൽ ഒ​രു​ങ്ങി

ആ​ദ്യ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​മാ​യ മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം വെ​റു​തെ​യാ​യി

ഈ​രാ​റ്റു​പേ​ട്ട ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ വെ​റും വാ​ക്കാ​യി.

ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ്ഥ​ലം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ​നി​ന്ന് വാ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​തെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം

ശ​ബ​രി റെ​യി​ൽ പാ​ത​ക്ക് പാ​തി പ​ണം ന​ൽ​കാ​ൻ 2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞ​ത് ഇ​ട​തു സ​ർ​ക്കാ​ർ ത​ള്ളി. ഇ​പ്പോ​ൾ 2026ൽ ​പ്ര​ഖ്യാ​പ​നം.

മു​ണ്ട​ക്ക​യം, എ​രു​മേ​ലി അ​ഗ്നി​ര​ക്ഷാ സേ​ന ഓ​ഫി​സ് ക​ട​ലാ​സി​ൽ ഒ​രു​ങ്ങി.

എ​രു​മേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ന് ന​ട​പ​ടി​യാ​യി​ല്ല.

പ്ര​കാ​ശ്​ പു​ളി​ക്ക​ൻ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

സ്ഥാ​നാ​ർ​ഥി സാ​ധ്യ​ത

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ ത​ന്നെ​യാ​യി​രി​ക്കും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. യു.​ഡി.​എ​ഫി​ൽ കോ​ൺ​ഗ്ര​സി​നാ​ണ് സീ​റ്റെ​ങ്കി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടോ​മി ക​ല്ലാ​നി​യോ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​നോ മ​ത്സ​രി​ച്ചേ​ക്കും. സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​നാ​ണ​ങ്കി​ൽ സോ​ണി പു​ര​യി​ട​ത്തി​ൽ, സാ​ബു പ്ലാ​ത്തോ​ട്ടം എ​ന്നി​വ​രെ പ​രി​ഗ​ണി​ക്കും. ബി.​ജെ.​പി​ക്കാ​യി പി.​സി. ജോ​ർ​ജ് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

2021 വോ​ട്ടു​​നി​ല

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തിങ്ക​ൽ (എ​ൽ.​ഡി.​എ​ഫ്)-58,668

പി.​സി. ജോ​ർ​ജ് (ജ​ന​പ​ക്ഷം)-41,851

ടോ​മി ക​ല്ലാ​നി (യു.​ഡി.​എ​ഫ്)-34,633

എം.​പി. സെ​ൻ (എ​ൻ.​ഡി.​എ)-2,965

ആ​ൻ​സി ജോ​ർ​ജ് (ബി.​എ​സ്.​പി)-596

ഭൂ​രി​പ​ക്ഷം-16581

Tags:    
News Summary - Victory can be won anywhere in the land of rubber.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.