കോട്ടയം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുൾപ്പെട്ട ക്രിമിനൽസംഘത്തെ പൊലീസ് പിടികൂടി. മണർകാട് മാമുണ്ടിയിൽ പ്രിൻസ് മാത്യു (25), തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി. പീറ്റർ (23), തിരുവഞ്ചൂർ സരസ്വതി വിലാസത്തിൽ അശ്വിൻ (23), ദീപ്തി രാജ് (26) എന്നിവരാണ് മണർകാട് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ പ്രിൻസ് മാത്യുവിന് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഇയാൾ ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയാണ്. രണ്ടാംപ്രതി അശ്വിൻ മോഷണം ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയാണ്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം ജില്ലയിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. മണർകാട് എസ്.ഐ ഇ.എം. സജീർ, സീനിയർ സി.പി.ഒ രാജേഷ് , സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.