ഷിബു കെ. കുരുവിള
Posted On
date_range Updated On
date_range പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്. വിജയപുരം ആനത്താനം കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ. കുരുവിളയെയാണ് (41) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിത കൗൺസലിങ്ങിനിടയിലാണ് ഈ കാര്യങ്ങൾ പറയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാമ്പാടി, കറുകച്ചാൽ, പള്ളിക്കത്തോട് എന്നീ സ്റ്റേഷനിൽ മോഷണക്കേസുകള്‍ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്, സി.പി.ഒമാരായ പ്രതീഷ് രാജ്, വിബിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.