ഓ​ണാ​ഘോ​ഷത്തിന് ഭ​ക്ഷ​ണം ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങ​ണം : ഭ​ക്ഷ്യസു​ര​ക്ഷ വ​കു​പ്പ്

കോ​ട്ട​യം: ര​ജി​സ്ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​ത്ര​മേ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​വൂ​വെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​റി​യി​ച്ചു. ഭ​ക്ഷ​ണ​പ്പൊ​തി​ക​ളി​ൽ പാ​ക്ക് ചെ​യ്ത തീ​യ​തി​യും സ​മ​യ​വും ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ഴി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പു​മു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​ൻ​സ്റ്റ​ന്‍റ് പാ​യ​സം പോ​ലു​ള്ള​വ ഫു​ഡ് ഗ്രേ​ഡ് ക​ണ്ടെ​യ്ന​റു​ക​ളി​ലേ വി​ത​ര​ണം ചെ​യ്യാ​വൂ. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തും പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും പാ​ത്രം ക​ഴു​കു​ന്ന​തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ലാ​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്ത​ണം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി മെ​ഡി​ക്ക​ൽ ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം 2006 പ്ര​കാ​രം പൂ​ർ​ണ​മാ​യ ലേ​ബ​ലും വി​വ​ര​ങ്ങ​ളും ഇ​ല്ലാ​തെ പാ​ക്ക് ചെ​യ്ത ഭ​ക്ഷ​ണം സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ 18004251125 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം.

പാ​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന

കോ​ട്ട​യം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഗ​സ്റ്റ് 20 മു​ത​ൽ 24 വ​രെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പാ​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കും. വി​പ​ണി​യി​ലു​ള്ള ഓ​രോ ബ്രാ​ൻ​ഡ് പാ​ലി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ട്. കോ​ട്ട​യം ഈ​ര​യി​ൽ​ക​ട​വി​ലു​ള്ള ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ല ആ​സ്ഥാ​ന​ത്ത് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ഈ ​സൗ​ക​ര്യ​മു​ണ്ടാ​വു​ക.

Tags:    
News Summary - Food Security Department says Food for Onam celebrations should be purchased from registered establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.