പൊൻകുന്നം: നാഷനൽ എക്‌സ് സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റിയുടെ സ്ഥാപകനേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. സെയ്തലവിയുടെ 14ആം ചരമവാർഷിക അനുസ്മരണം തെക്കേത്തുകവല യൂനിറ്റിൽ നടന്നു. ജില്ല പ്രസിഡന്‍റ് ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ആർമിയുടെ വിദ്യാഭ്യാസ വിഭാഗത്തിൽ സേവനം ചെയ്തിരുന്ന സെയ്തലവി പെൻഷൻ ആനുകൂല്യം ഇല്ലാത്ത വിമുക്തഭടനായിട്ടും വിമുക്തഭടരുടെ പെൻഷൻ വിഷയത്തിൽ സജീവ ഇടപെടൽ നടത്തിയെന്ന് ചന്ദ്രശേഖരൻ നായർ . വിധവകൾക്കും പെൻഷൻ നേടിക്കൊടുക്കുവാൻ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു. യൂനിറ്റ് പ്രസിഡന്‍റ് ജയിംസ് പയ്യംപള്ളി അധ്യക്ഷതവഹിച്ചു. മുൻ പ്രസിഡന്‍റ് എ.ആർ. കുട്ടപ്പൻ നായർ, വൈസ് പ്രസിഡന്‍റ് വി.പി. രവീന്ദ്രൻ നായർ, ജോയന്‍റ് സെക്രട്ടറി ഫിലിപ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 Anusmaranam ചിത്രവിവരണം നാഷനൽ എക്‌സ് സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂനിറ്റിൽ നടന്ന കെ.പി. സെയ്തലവി അനുസ്മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.