കോട്ടയം: പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ‘കവചം’ മുന്നറിയിപ്പ് സൈറണുകൾ ജില്ലയിൽ അഞ്ചിടത്ത്. കോട്ടയം താലൂക്ക് ഓഫിസ്, നാട്ടകം ജി.വി.എച്ച്.എസ്.എസ്, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ജി.എച്ച്.എസ്.എസ്, പാലാ മഹാത്മാഗാന്ധി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.
‘കവച’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 21ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21ന് വൈകീട്ട് പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.