Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കൻ അറസ്റ്റിൽ. ഈരാറ്റുപേട്ട മൂന്നിലവ് കണ്ടത്തിൽ വീട്ടിൽ സെൽവിൻ എബ്രഹാമാണ് (62) അറസ്റ്റിലായത്.മേയിലാണ് ഇയാൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്.
തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.