കാണക്കാരിയിലെ മിൽക്ക് എ.ടി.എം

കാണക്കാരിയിൽ മിൽക്ക് എ.ടി.എം വരുന്നു

കാ​ണ​ക്കാ​രി: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ണ​ക്കാ​രി ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തോ​ട് ചേ​ർ​ന്ന്​ മി​ൽ​ക്ക് എ.​ടി.​എം തു​റ​ക്കു​ന്നു. കാ​ണ​ക്കാ​രി ജം​ഗ്ഷ​നി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ശു​ദ്ധ​മാ​യ പാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. 300 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക് മി​ൽ​ക് വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​ള്ള​താ​ണ്. അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് നി​ർ​മാ​ണ ചി​ല​വ്. സം​ഘ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ പ​ണം ഉ​പ​യോ​ഗി​ച്ചോ പാ​ൽ ശേ​ഖ​രി​ക്കാ​നാ​വും.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ പ്യു​വ​ർ ലോ ​എ​ന്ന ക​മ്പ​നി​യാ​ണ് മെ​ഷീ​ൻ നി​ർ​മി​ച്ച​ത്. പാ​ൽ സം​ഭ​ര​ണ ടാ​ങ്ക്, പ​ണം ശേ​ഖ​രി​ക്കു​ന്ന ഡോ. ​ക​റ​ൻ​സി ഡി​റ്റ​ക്ട​ർ, കം​പ്ര​സ​ർ, ക്ലീ​നിം​ഗ്​ മെ​ഷീ​നു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ലു​ള്ള​ത്.

Tags:    
News Summary - Milk ATM is coming in Kanakkary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.