Posted On
date_range Updated On
date_range പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: പോക്സോ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ പുത്തൻപീടികയിൽ വീട്ടിൽ പി.ടി ഉസ്മാനെയാണ് (64) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലവിഡിയോകൾ അയക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.