പുനരാരംഭിച്ച എരുമേലി-വൈറ്റില സർവിസിന്റെ ഫ്ലാഗ് ഓഫ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
എരുമേലി: മലയോര ജനങ്ങൾക്ക് പ്രയോജനകരമായ എരുമേലി-വൈറ്റില ഷെഡ്യൂൾ മാസങ്ങൾക്ക് ശേഷം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവിസായി പുനരാരംഭിച്ചു. മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവിസാണ് പുനരാരംഭിച്ചത്. പുലർച്ച 4.30ന് എരുമേലിയിൽനിന്ന് മുക്കൂട്ടുതറ, പമ്പാവാലി, പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തുന്ന ബസ് 6.10ന് മുണ്ടക്കയത്തുനിന്ന് പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട വഴി രാവിലെ 10ന് വൈറ്റിലയിലെത്തും.
തിരികെ 2.15ന് വൈറ്റിലയിൽനിന്ന് പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, റാന്നി വഴി പത്തനംതിട്ടയിലേക്കാണ് സർവിസ്. വൈകീട്ട് ഏഴിന് പത്തനംതിട്ടയിൽനിന്ന് എരുമേലിക്ക് ഓപ്പറേറ്റ് ചെയ്യുന്ന ട്രിപ്പ് എട്ടിന് എരുമേലിയിൽ അവസാനിക്കും. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പൊൻകുന്നം എ.ടി.ഒ എസ്. അനിൽ കുമാർ, കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോ ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട്, വിവിധ തൊഴിലാളി യൂനിയൻ ഭാരവാഹികളായ അനൂപ് അയ്യപ്പൻ, അനസ് അബ്ദുൽ ഷുക്കൂർ, പി.എൻ. മോഹനൻ, എബി ഡേവിഡ്, സഞ്ജു ഫിലിപ്പ് കുരുവിള, എ.എച്ച്. അൻഷ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.