കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിന് സമർപ്പിച്ചതിന്‍റെ ഒന്നാം വാർഷികാഘോഷം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രികൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിന് സമർപ്പിച്ചതിന്‍റെ ഒന്നാം വാർഷികാഘോഷം സയൻസ് സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയൻസ് സിറ്റിക്കുള്ളിലെ റോഡും നടപ്പാതയും അടക്കമുള്ള വികസനപ്രവൃത്തികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. വാനനിരീക്ഷണത്തിനുള്ള ദൂരദർശിനി സ്ഥാപിക്കുന്ന കെട്ടിടത്തിന്‍റെ പടിക്കെട്ടുകൾ അടക്കമുള്ള നിർമാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല ഏകോപനം ഉറപ്പാക്കും. ജില്ലയിൽനിന്നുള്ള എം.പിമാരുടെയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും സഹകരണത്തോടെ സയൻസ് സിറ്റിയുടെ ഭാവി വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സയൻസ് സിറ്റിയിലെ പ്രദർശന വസ്തുക്കളുടെ ഡിജിറ്റൽ ക്യൂ.ആർ കോഡ് വിവരസേവനത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി, ഗ്രേസിക്കുട്ടി, ജില്ല പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാഞ്ഞൂർ മോഹൻകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ജൂബി തെക്കേൽ, സിൻസി ജയ്‌സൺ, ടി.സി. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോർജ് ചെന്നേലിൽ, സാം ജോസഫ് പൈനാപ്പള്ളിൽ, സയൻസ് സിറ്റി അസിസ്റ്റന്‍റ് ഡയറക്ടർ ലൈല ജാസ്മിൻ, സയന്റിഫിക് ഓഫിസർ സുജിത്ത് ബി. കല്ലറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.