തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മകളുടെ ചികിത്സ ആവശ്യത്തിനായി കൂട്ടിരിക്കാൻ പോയ വീട്ടമ്മയുടെ വേർപാടിന് വെള്ളിയാഴ്ച ഒരാണ്ട്. മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം ജീവൻ നഷ്ടപ്പെട്ടെ തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്‍റെ വേർപാട് ഇന്നും നാടിന് നൊമ്പരമായി അവശേഷിക്കുന്നു.
തലയോലപ്പറമ്പിലെ ശിവാസ് സിൽക്സിലെ ജീവനക്കാരിയായിരുന്ന ബിന്ദു നാട്ടിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ബിന്ദുവിന്‍റെ അപകട മരണത്തെ തുടർന്ന് അന്നത്തെ സർക്കാറിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ഇടപെടൽ സംസ്ഥാനത്തെ മൊത്തം ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കാരണമായി. ബിന്ദുവിന്‍റെ മകളുടെ ചികിത്സ ചെലവ് പൂർണമായും സൗജന്യമാക്കുകയും മകന് ദേവസ്വം ബോർഡിൽ സ്ഥിരനിയമനം നൽകുകയും സർക്കാർ പുതിയ വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
ബിന്ദുവിന്‍റെ അപകട മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും പുതിയവ നിർമിക്കുകയും ചെയ്തു. മരണത്തിന് കാരണമായ കെട്ടിടം പുനർനിർമിച്ച് ഉദ്ഘാടനം ചെയ്യുമ്പോൾ സ്ത്രീകളുടെ വാർഡിന് ബിന്ദുവിന്‍റെ പേര് നൽകണമെന്ന് തലയോലപ്പറമ്പ് മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഡി. കുമാരി കരുണാകരൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനത്തിന്‍റെ പകർപ്പുകൾ മുൻ ആരോഗ്യ മന്ത്രി വി.എം. സുധീരനും എം.എൽ.എമാരായ കെ. ബിനിമോൻ, ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി എന്നിവർക്കും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.