പ​രി​ക്കേ​റ്റ വ​ന​പാ​ല​ക​നെ ചു​മ​ന്ന് വ​ന​ത്തി​ന് പു​റ​ത്തെ​ത്തി​ക്കു​ന്നു

ആനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്റെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ന​പാ​ല​ക​ന് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യും ഫോ​റ​സ്റ്റ​റു​മാ​യ (എ​സ്.​എ​ഫ്.​ഒ) സ​ജീ​ഷ് രാ​ജി​നാ​ണ് (47) പ​രി​ക്കേ​റ്റ​ത്.

സു​ന്ദ​ര​മ​ല സെ​ക്ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​റാ​ണ് സ​ജീ​ഷ് രാ​ജ്. ബു​ധ​നാ​ഴ്ച ഡ്യൂ​ട്ടി മാ​റി​യ​തി​നെ തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ഴി ഇ​റ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ആ​ന​ക്ക് മു​മ്പി​ല​ക​പ്പെ​ട്ട സ​ജീ​ഷി​നെ ആ​ന ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ ക​ട്ട​മാ​ടി പു​ഴ​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ജീ​ഷി​നെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് ആ​റ് കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​മ​ന്നാ​ണ് വ​ന​ത്തി​ന് പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​വി​ടെ​നി​ന്നും പ​ളി​യ​ങ്കു​ടി വ​ഴി സ്വ​ദേ​ശ​മാ​യ കാ​ട്ടാ​ക്ക​ട, നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​യി.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്റെ ഭാ​ഗ​മാ​യ സു​ന്ദ​ര​മ​ല, താ​മ​ര ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തേ​ക്ക​ടി​യി​ൽ​നി​ന്നും വ​ന​പാ​ല​ക​ർ ത​മി​ഴ്നാ​ട് വ​ഴി​യാ​ണ് പോ​കു​ന്ന​ത്. 15 കി​ലോ​മീ​റ്റ​റി​ല​ധി​കം ദു​ർ​ഘ​ട കാ​ന​ന​പാ​ത​യി​ലൂ​ടെ ന​ട​ന്നു​വേ​ണം ഈ ​ഭാ​ഗ​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്താ​ൻ. വ​ന​പാ​ല​ക​നെ അ​ക്ര​മി​ച്ച ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം വ​കു​പ്പ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Forest Guard Injured in Wild Elephant Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.