എം.എം. മണി

കൊഴുവനാലിൽ പുതിയ പൊലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചു -മാണി സി. കാപ്പൻ എം.എൽ.എ

പാലാ: കൊഴുവനാൽ ടൗണിൽ പൊലീസ് ഔട്ട് പോസ്റ്റ് അനുവദിച്ച് ഉത്തരവായതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് എം.എൽ.എ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. എത്രയും വേഗം ഔട്ട് പോസ്റ്റ് സ്ഥാപിച്ച് റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രി കോട്ടയം എസ്.പിയെ ചുമതലപ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്‍റ് ജോസി പൊയ്കയിലാണ് നിവേദനവുമായി എം.എൽ.എയെ സമീപിച്ചത്. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുനിസിപ്പാലിറ്റിയും ആറ് തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്. 15 കിലോമീറ്റർ അകലെയുള്ള കൊഴുവനാൽ പ്രദേശത്തുള്ളവർക്ക് പാലാ പൊലീസ് സ്റ്റേഷനിലെത്തി ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. കൂടാതെ, ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്നങ്ങളും വർധിച്ചുവരുന്നു. ലഹരി വസ്തുക്കളുടെ വിപണനവും വിനിയോഗവും റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പൊലീസ് ഔട്ട് പോസ്റ്റ് അനുവദിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഇതിനായി മുൻകൈയെടുത്ത മാണി സി. കാപ്പൻ എം.എൽ.എയെയും പഞ്ചായത്ത് ഭരണസമിതിയും കൊഴുവനാൽ പൗരാവലിയും അഭിനന്ദിച്ചു.

Tags:    
News Summary - New police outpost approved in Kozhuvanal - Mani C. Kappan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.