Posted On
date_range Updated On
date_range എൽ.പി.ആർ. വർമ അവാർഡ് കെ.എസ്. ചിത്രക്ക്
ചങ്ങനാശ്ശേരി: സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായ എൽ.പി.ആർ. വർമയുടെ പേരിൽ കലാ-സാംസ്കാരിക-സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന അവാർഡിന് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പ്രത്യേകം രൂപകൽപന ചെയ്ത ഫലകവുമാണ് അവാർഡ്. ഒമ്പതിന് നാലിന് ചങ്ങനാശ്ശേരി നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡ് സമ്മാനിക്കും. നഗരസഭ ചെയർമാൻ ജോമി ജോസഫ് അധ്യക്ഷത വഹിക്കും.
ഡോ. റൂബിൾ രാജ് ചെയർമാനും പിന്നണി ഗായകൻ എച്ച്. രാജേഷ്, ജോമി ജോസഫ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സമ്മേളനാനന്തരം പിന്നണി ഗായകർ പങ്കെടുക്കുന്ന എൽ.പി.ആർ സായാഹ്നം എന്ന സംഗീത പരിപാടി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.