ന​യ​ൻ ബ​റു​വ

സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്: അസം സ്വദേശി അറസ്റ്റിൽ

കോ​ട്ട​യം: പൂ​വ​ൻ​തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ സ്വ​കാ​ര്യ റ​ബ​ർ ക​മ്പ​നി​യി​ൽ സ​ഹോ​ദ​ര​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം ധേ​മാ​ജി ജി​ല്ല​യി​ലെ ഗോ​ഗാ​മു​ഖ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​മ്പ​ർ-1 സ​ൽ​മാ​രി എ​ൻ.​സി. സ്വ​ദേ​ശി​യും നി​ല​വി​ൽ ജി​ല്ല​യി​ലെ പ​ന​ച്ചി​ക്കാ​ട് വി​ല്ലേ​ജി​ലെ പൂ​വ​ൻ​തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലു​ള്ള ഏ​ദ​ൻ​സ് റ​ബ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ന​യ​ൻ ബ​റു​വ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ സ​ഹോ​ദ​ര​നും അ​തേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്ത് താ​മ​സി​ച്ചി​രു​ന്ന മ​ഹ​ൻ ബ​റു​വ (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ജോ​ലി ചെ​യ്ത് വ​ന്നി​രു​ന്ന ക​മ്പ​നി​യി​ലെ താ​മ​സ​മു​റി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും മ​ഹ​ൻ ബ​റു​വ മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​തി​യെ ചീ​ത്ത​വി​ളി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ജൂ​ൺ 28ന് ​റ​ബ​ർ ക​മ്പ​നി​യി​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ല​ത്തു​വെ​ച്ച് ന​യ​ൻ ബ​റു​വ സ​ഹോ​ദ​ര​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും തു​ട​ർ​ന്ന് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. നി​ല​ത്തു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ഹ​ൻ ബ​റു​വ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ജൂ​ൺ 29ന് ​വൈ​കി​ട്ട് മ​രി​ച്ചു. കോ​ട്ട​യം ഈ​സ്റ്റ്‌ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Assam native arrested for beating brother to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.