മെഡിക്കൽ കോളജ്​; മോർച്ചറിയിൽ അനാഥമൃതദേഹങ്ങളേറുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ അ​നാ​ഥ​മൃ​ത​ദേ​ഹ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. 18 ഫ്രീ​സ​റാ​ണ് ആ​കെ​യു​ള്ള​ത്. അ​തി​ൽ 16 എ​ണ്ണ​ത്തി​ലും അ​നാ​ഥ​മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന ര​ണ്ടെ​ണ്ണ​ത്തി​ൽ ഒ​രെ​ണ്ണം വൈ​ക​ല്യ​മു​ള്ള​തോ മാ​സം തി​ക​യാ​തെ​യു​ള്ള ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​ര​ണ​പ്പെ​ടു​മ്പോ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ്. ഫ​ല​ത്തി​ൽ ഒ​രു ഫ്രീ​സ​ർ മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. അ​പ​ക​ട​ത്തി​ൽ​പെ​ട്ടോ, വി​ഷം ഉ​ള്ളി​ൽ ചെ​ന്നോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണം.

അ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ വെ​ക്കാ​ൻ ക​ഴി​യാ​തെ വെ​ളി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ടി വ​രും. ഇ​ത് മ​ര​ണ​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി വാ​ക്ക്​​ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​കും. ര​ണ്ടാ​ഴ്ച മു​മ്പ് അ​നാ​ഥ​മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ വ​ന്ന് ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് അ​റി​യി​പ്പ് ന​ൽ​കു​ക​യും ഈ ​വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ​പെ​ട്ട​തി​നാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​റി​യി​പ്പ് രേ​ഖാ​മൂ​ലം കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി അ​നാ​ഥ​മൃ​ത​ദേ​ഹ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ, എം.​എ​ൽ.​സി​യു​ള്ള (മെ​ഡി​ക്കോ-​ലീ​ഗ​ൽ കേ​സ്) രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലെ ഫ്രീ​സ​റി​ൽ വെ​ക്കാ​തെ അ​ധി​കൃ​ത​ർ ബു​ദ്ധി​മു​ട്ടു​ക​യും വാ​ക്ക് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​മെ​ന്നും അ​നാ​ഥ​മൃ​ത​ദേ​ഹ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - Kottayam Medical College Mortuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.