​കോട്ടയത്ത്​ എൽ.ഡി.എഫ് തിരക്കിട്ട സീറ്റ്​ ചർച്ചകളിലേക്ക്

കോട്ടയം: കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തി​െൻറ എൽ.ഡി.എഫ് പ്രവേശനം മുന്നണി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചകളിലേക്ക് ഇടതുമുന്നണി.

ഘടകകക്ഷിയാവുന്നതോടെ സി.പി.ഐയെ പിന്തള്ളി ജില്ലയിൽ രണ്ടാം കക്ഷിയാകാൻ കേരള ​േകാൺഗ്രസ് നീക്കം. പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ​േകാൺഗ്രസി​െനക്കാൾ സീറ്റ്​ കൂടുതൽ ഉണ്ടായിരുന്ന പാർട്ടി എന്ന നിലയിലാണ് എൽ.ഡി.എഫിലും സീറ്റ് ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന ചർച്ചകൾ എൽ.ഡി.എഫ് തുടങ്ങിയിരു​െന്നങ്കിലും കേരള കോൺഗ്രസ് (എം) പ്രതിനിധികൾ ഇല്ലാതെയായിരുന്നു യോഗം. കേരള കോൺഗ്രസിന് വിട്ടുകൊടുക്കാൻ സി.പി.എം ഉദ്ദേശിക്കുന്ന സീറ്റുകൾ നീക്കിവെച്ചുള്ള ചർച്ചകളാണ് പ്രാഥമികമായി നടന്നത്.

പുതിയ ഘടകകക്ഷിയെത്തുമ്പോൾ സീറ്റുകൾ നിലവിൽ എൽ.ഡി.എഫിലുള്ള കക്ഷികൾ വിട്ടുനൽകുന്നതിന് തയാറാകണമെന്ന നിർദേശമാണ്​ ഈ യോഗങ്ങളിൽ സി.പി.എം മുന്നോട്ടുവെച്ചിരുന്നത്.

എന്നാൽ, ജില്ലയിൽ വലിയ സ്വാധീനം അവകാശപ്പെടാനില്ലാത്ത ജനതാദളി​െൻറ രണ്ടുവിഭാഗങ്ങളും കേരള കോൺഗ്രസ് സ്കറിയ തോമസ് -ബാലകൃഷ്ണപിള്ള വിഭാഗങ്ങളും പുതിയ സീറ്റുകൾ ആവശ്യപ്പെട്ടതും സി.പി.ഐ വിട്ടുവീഴ്ചക്ക് തയാറാകാതെ വന്നതും ആദ്യഘട്ട ചർച്ച എൽ.ഡി.എഫിൽ കീറാമുട്ടിയാക്കിയിരുന്നു.

ജോസ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചകളായിരിക്കും ഇനി നടക്കുക. പഞ്ചായത്ത്​ അടിസ്ഥാനത്തിൽ ആദ്യഘട്ട ചർച്ച നടത്തിയശേഷമായിരിക്കും മേൽത്തട്ടിലുള്ള ചർച്ചകൾ. പരമാവധി താഴെത്തട്ടിൽതന്നെ വിട്ടുവീഴ്ചക്ക് തയാറായി സീറ്റുവിഭജനം തർക്കമില്ലാതെ പരിഹരിക്കണമെന്നാണ് മുന്നണി നേതൃത്വം നൽകിയ നിർദേശം.

അതേസമയം, കേരള കോൺഗ്രസിന് വലിയ ശക്തിയുണ്ടെന്ന് ഇപ്പോഴും പൂർണമായും സമ്മതിക്കാത്ത സി.പി.ഐ എത്രത്തോളം വിട്ടുവീഴ്ചക്ക് തയാറാകുമെന്നതി​െൻറ അടിസ്ഥാനത്തിലാവും സീറ്റുവിഭജനം എത്രത്തോളം നേരത്തെ നടക്കും എന്നത്.

പലയിടത്തും സി.പി.ഐയെക്കാൾ കൂടുതൽ സീറ്റ് ജോസ് വിഭാഗം ആവശ്യപ്പെടുന്നതും തീരുമാനം വൈകുന്നതിന് കാരണമായേക്കും. ഈമാസംതന്നെ സീറ്റുവിഭജനം പൂർത്തിയാക്കാനാണ് എൽ.ഡി.എഫ് ഉദ്ദേശിക്കുന്നത്. നവംബർ ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - LDF into seat discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.