കിഷോർ ശിഷ്യർക്കൊപ്പം
കോട്ടയം: ഭിന്നശേഷിയുടെ കുറവുകളെ കഠിനാധ്വാനത്തിലൂടെ മറികടന്ന കിഷോറിന്റെ ശിഷ്യർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വില്ല് കുലയ്ക്കുന്നു. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ കോട്ടയം മാന്നാനത്ത് പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയിലെ താരങ്ങൾക്കാണ് സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചത്.
നിരവധി കായിക ഇനങ്ങളിൽ ദേശീയ, അന്തർദേശീയ മെഡൽ നേടുകയും ആർച്ചറിയിൽ സംസ്ഥാന, ദേശീയ ചാമ്പ്യന്മാരെ വാർത്തെടുക്കുകയും ചെയ്ത കോച്ച് കിഷോറിന്റെ കീഴിൽ വർഷങ്ങളായി പരിശീലിക്കുന്ന ഗൗരി രാജേഷ്, ആർ. ഗൗരവ്, അഭിമന്യു അനീഷ് എന്നിവരാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം ആന്ധ്രയിൽ നടന്ന അണ്ടർ 13 ദേശീയ ചാമ്പ്യൻഷിപ്പിൽ അഭിമന്യു ഇന്ത്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.