കിളിരൂർ ഗവ. യു.പി സ്കൂളിൽ ഓട്ടിസം കുട്ടികളുടെ അമ്മമാർക്കായി നിർമിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ ശിലാസ്ഥാപനം
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ
നിർവഹിക്കുന്നു
ഓട്ടിസം കുട്ടികളുടെ അമ്മമാർക്ക് വിശ്രമകേന്ദ്രവുമായി കിളിരൂർ ഗവ. യു.പി സ്കൂൾ
കോട്ടയം: ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മമാർക്കായി സ്കൂളിൽ വിശ്രമകേന്ദ്രം വരുന്നു. കിളിരൂർ ഗവ. യു.പി സ്കൂളാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. ഭിന്നശേഷിക്കാരായ 42 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെ സ്കൂളിൽ കൊണ്ടുവിട്ടശേഷം അമ്മമാർക്ക് പലപ്പോഴും സ്കൂളിൽ തന്നെ സമയം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇതു പരിഗണിച്ചാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. സ്വയം തൊഴിൽ പരിശീലനത്തിനും ഉപയോഗിക്കാവുന്ന തരത്തിലാണ് വിശ്രമകേന്ദ്രത്തിന്റെ നിർമാണം. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
വിശ്രമകേന്ദ്രത്തിന്റ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിച്ചു. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെസി നൈനാൻ, മേഘല ജോസഫ്, ഹെഡ്മിസ്ട്രസ് രാജി കെ. തങ്കപ്പൻ, പി.ടി.എ പ്രസിഡന്റ് സനിത അനീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.