രാഹുൽ
Posted On
date_range Updated On
date_range കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഇടശ്ശേരിമറ്റം വീട്ടിൽ രാഹുലിനെ (27) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒമ്പത് മാസത്തേക്ക് പുറത്താക്കി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.