ബോധരഹിതയായി റോഡിൽ വീണ വീട്ടമ്മയുടെ സ്വർണവളയുമായി മുങ്ങി 'രക്ഷകൻ'

കാഞ്ഞിരപ്പള്ളി: രക്ഷിക്കാനെത്തിയയാൾ ബോധരഹിതയായി റോഡിൽ വീണ വീട്ടമ്മയുടെ സ്വർണവളയുമായി മുങ്ങി. കാഞ്ഞിരപ്പള്ളി ബസ്​സ്​റ്റാന്‍ഡിലായിരുന്നു സംഭവം.

ബസ്​സ്​റ്റാന്‍ഡ് കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ചെല്ലാടന്‍ കൂള്‍ബാർ ഉടമയായ ഓമന സുധാകരന്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കുന്നതിനിടെ രക്തസമ്മർദം താഴ്ന്ന്​ ബോധരഹിതയായി വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന നിരവധിപേര്‍ ഓമനയെ സഹായിക്കാന്‍ ഓടിയെത്തി. എന്നാൽ, അതില്‍ ഒരു കള്ളനും ഉണ്ടായിരുന്നു. സഹായത്തിനെന്ന പേരില്‍ ഓടിക്കൂടിയവരില്‍ ഒരാള്‍, ഓമനയുടെ കൈയില്‍ കിടന്ന ഒന്നര പവ​െൻറ വള കവര്‍ന്ന്​ മുങ്ങി.

ഓടിക്കൂടിയവരില്‍ ചിലര്‍ അവരെ ഓട്ടോയില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍​െവച്ച് ബോധം തിരിച്ചുകിട്ടിയ ശേഷമാണ്​ വള നഷ്​ടമായ വിവരം ഓമന അറിയുന്നത്​.

തുടര്‍ന്ന് പൊലീസ് സ്​റ്റേഷനില്‍ പരാതി നൽകി. സി.സി.ടി.വി പരിശോധിച്ച്​ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.