കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്റെ മേ​ൽ​പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍

കാഞ്ഞിരപ്പള്ളി ബൈപാസ്; മേൽപാലത്തിന്റെ തൂണുകളുടെ നിര്‍മാണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മേൽപാലത്തിന്റെ തൂണുകളുടെ നിര്‍മാണം ആരംഭിച്ചു. മണിമല റോഡിനും ചിറ്റാര്‍പുഴക്കും സമീപം നിര്‍മിക്കുന്ന തൂണിന്റെ അടിത്തറയുടെ നിര്‍മാണങ്ങള്‍ക്കായി റോഡിന്റെ പകുതിഭാഗത്തെ മണ്ണ് എടുത്തുനീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി-മണിമല റോഡ് അടച്ചിരുന്നു.

ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് വളവ് ഭാഗത്തുനിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴക്കും കുറുകെയാണ് മേൽപാലം നിര്‍മിക്കുന്നത്. ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി മേൽപാലത്തിന്റെ നിര്‍മാണം തുടങ്ങിവെച്ചിരുന്നു. തൂൺ നിര്‍മിക്കുന്ന ഭാഗത്തെ മരങ്ങള്‍ പിഴുതുമാറ്റിയതിന് പുറമെ, ഇവിടെ പുഴയോട് ചേര്‍ന്നുള്ള ഇരുമ്പുവേലിയും ക്രാഷ് ബാരിയറും നേരത്തെതന്നെ പൊളിച്ചുനീക്കുകയും ചെയ്തു.

പാതിവഴിയില്‍ നിര്‍മാണം നിലച്ച ഒരു തൂണിന്റെയും പുനര്‍ നിര്‍മാണവും ഉടന്‍തന്നെ ആരംഭിക്കും. ബൈപാസിന്റെ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ 15 മാസമാണ് അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെയും തൂണുകളുടെയും നിര്‍മാണത്തിനൊപ്പം ബൈപാസിന്റെ മറ്റ് നിര്‍മാണവും നടക്കും.

Tags:    
News Summary - Kanjirappally Bypass; Construction of the pillars of the flyover has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.