മോഷണം നടന്ന വീട്ടിലെ സി.സി.ടി.വി കാമറ തുണി കൊണ്ട് മൂടിയ നിലയിൽ
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം. പൊന്മല താമസിക്കുന്ന കല്ലംമ്പള്ളി ലാലിച്ചന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും ഒന്നര പവന്റെ സ്വർണാഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്.
ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനു ചുറ്റും ആറോളം സി.സി.ടി.വികൾ ഉണ്ടെങ്കിലും ഇതെല്ലാം തുണി കൊണ്ട് മൂടിയ നിലയിലാണ്. കഴിഞ്ഞ ദിവസം വരെ വീടിന്റെ ടെറസിൽ പണി ഉണ്ടായിരുന്നു. ശനിയാഴ്ച പണിക്കാർ ആരും ഇല്ലായിരുന്നു. വീടിന്റെ ഉടമസ്ഥൻ ബംഗളുരുവിൽ പോയിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.