പടപ്പാടി തോട്ടിൽ അറവുമാലിന്യം തള്ളിയ നിലയിൽ
Posted On
date_range Updated On
date_range പടപ്പാടി തോട്ടിൽ അറവുമാലിന്യം തള്ളി
കാഞ്ഞിരപ്പള്ളി: പൂതക്കുഴി - പട്ടിമറ്റം റോഡിന്റെ വശത്തെ പടപ്പാടി തോട്ടിൽ ചെക്ക്ഡാമിന് സമീപം അറവുമാലിന്യം തള്ളി. ചിറ്റാർപുഴയുടെ കൈത്തോടായ പടപ്പാടി തോട്ടിലേക്കാണ് അറവുമാലിന്യം തള്ളിയത്.
ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് തോട്ടിൽ നിക്ഷേപിച്ചത്. ഒഴുക്ക് മുറിഞ്ഞ തോട്ടിൽ ഇവ കെട്ടികിടക്കുകയാണ്. ഇതുമൂലം കടുത്ത ദുർഗന്ധമാണ് പ്രദേശത്താകെ അനുഭവപ്പെടുന്നത്. നിർമാണപ്രവർത്തനങ്ങൾക്കായി റോഡ് അടച്ചതോടെ ഇതുവഴി ആൾ സഞ്ചാരം കുറവായിരുന്നു. ഇത് മുതലെടുത്താണ് മാലിന്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.