Posted On
date_range Updated On
date_range യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തയാൾ അറസ്റ്റിൽ. ചാമംപതാൽ ഷാലിമാർ വീട്ടിൽ ആദിൽ എസ്. ഹനീഫിനെയാണ് (21) കാഞ്ഞിരപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് കൈസ് എന്നയാളുടെ മുറിയിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച 0.11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 0.25 ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ആദിൽ ഹനീഫാണ് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നതെന്ന് വ്യക്തമായി. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘം ആദിൽ ഹനീഫിനെ തൃശൂരിൽനിന്ന് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, സി.പി.ഒമാരായ ബോബി, അരുൺ, ഷമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.