Posted On
date_range Updated On
date_range കുളം വറ്റിച്ച് മീൻ മോഷ്ടിച്ചു
കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിലുള്ള കൃഷിസ്ഥലത്ത് അതിക്രമിച്ചുകയറി കുളം വറ്റിച്ച് മീനുകളെ മോഷ്ടിച്ചതായി പരാതി. ഷെഫീഖ്, ഷിയാസ് എന്നിവർ നടത്തുന്ന മത്സ്യകൃഷിയിടത്തിൽ നിന്നാണ് 40 കിലോയോളം വരുന്ന മീനുകൾ മോഷണം പോയത്. കൂട്ടിക്കലിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരുന്നു.
ഈ ദിവസങ്ങളിലാകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു. പരാതി നൽകിയതനുസരിച്ച് മുണ്ടക്കയം പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അതേസമയം, കൂട്ടിക്കൽ പ്രദേശത്ത് മത്സ്യക്കുളങ്ങളിൽ നിന്ന് മീനുകൾ മോഷണം പോകുന്നെന്ന പരാതി വ്യാപകമാണ്. അടുത്തിടെ തങ്ങളുടെ കുളങ്ങളിൽ നിന്ന് മീനുകൾ മോഷണം പോയെന്ന് നിരവധി പേർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.