Posted On
date_range Updated On
date_range പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
മണിമല: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മണിമല ആലപ്ര പുലിക്കല്ല് ഭാഗത്ത് ഏഴോലിക്കൽ ജോസഫ് ജോർജിനെയാണ് (54) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
മദ്യപിച്ച് കത്തിയുമായി വീട്ടിലെത്തിയ ഇയാൾ വീട്ടുകാരെ അസഭ്യംപറയുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിടെയിൽ സഹോദരന് പരിക്കേൽക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവിന്റെ തല വേലിക്കല്ലിലേക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.