Posted On
date_range Updated On
date_range വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ ടി.എസ്. അജയ് (26) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഇവരുടെ മകനെ ദേഹോപദ്രവം ഏൽപിക്കുകയും തടയാൻ ശ്രമിച്ച വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കുകയുമായിരുന്നു.
യുവാവിന് ഇവരുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നു. എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ വി.വി. സുരേഷ് കുമാർ, സി.പി.ഒമാരായ ഹുസൈൻ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.