ശ്രീജിത്
Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ
കാഞ്ഞിരപ്പള്ളി: കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീജിത്തിനെയാണ് (36) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും 2018 ഡിസംബറിൽ കുറുവാമുഴി പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും അവരെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ പിന്നീട് കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഒമാരായ ശ്രീരാജ്, പീറ്റർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.