Posted On
date_range Updated On
date_range മുങ്ങിനടന്ന പ്രതി പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥി
കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിൽ. കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെയാണ് (38) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്‍റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നു. പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.