യൂസ്ഡ് വാഹന വിപണിക്കും എഥനോൾ ഭീഷണി

കോട്ടയം: സാധാരണക്കാരന്‍റെ വാഹന സ്വപ്നമായ യൂസ്ഡ് വാഹന വിപണിക്കും എഥനോൾ പെട്രോൾ ഭീഷണിയാകുന്നു. 20 ശതമാനം എഥനോൾ കലർത്തിയാണ് ഇപ്പോൾ എണ്ണ കമ്പനികൾ വിൽപന നടത്തുന്നത്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്കും ടാങ്കിനും കാർബുറേറ്ററിനുമൊക്കെ എഥനോൾ പെട്രോൾ (ഇ 20) സാരമായ കേടുപാടുകൾ വരുത്തുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് യൂസ്ഡ് വാഹന വിപണിക്കും എഥനോൾ ഭീഷണിയുയർത്തിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനും എണ്ണ ഇറക്കുമതിയുടെ അളവ് കുറയ്ക്കാനും കർഷകർക്ക് ആശ്വാസമേകാനുമാണ് പെട്രോളിൽ എഥനോൾ കലർത്തൽ ആരംഭിച്ചതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കരിമ്പ്, അരി, ഗോതമ്പ്, ചോളം എന്നിവയിൽ നിന്നാണ് എഥനോൾ ഉൽപാദിപ്പിക്കുന്നത്. 20 ശതമാനം എഥനോളാണ് ഇപ്പോൾ പെട്രോളിൽ കലർത്തുന്നത്.

ഈ വർഷം അവസാനത്തോടുകൂടി അത് 30 ശതമാനമായി ഉയർത്താനാണത്രെ കേന്ദ്ര സർക്കാർ നീക്കം. എഥനോൾ പെട്രോളിൽ ഈർപ്പത്തിന്‍റെ അംശമുള്ളതിനാൽ വാഹനങ്ങളുടെ ടാങ്ക് തുരുമ്പിക്കുകയും യന്ത്രഭാഗങ്ങൾ കേടാവുകയും ചെയ്യുന്നത് പതിവാണെന്ന് വർക്ഷോപ്പുകാർ പറയുന്നു. പോരാത്തതിന് മൈലേജ് കുറയുന്നതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

2023 ന് ശേഷം നിർമിച്ച വാഹനങ്ങൾ ഇ. 20 പെട്രോളിന് അനുയോജ്യമാണെന്ന് വാഹനനിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ, നിരത്തിൽ ഭൂരിഭാഗവും 2023 ന് മുമ്പുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളിൽ ഇ.20 പെട്രോൾ അടിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. പെട്രോളിനൊപ്പം ഓയിലും ചേർത്ത് പ്രവർത്തിപ്പിക്കുന്ന ഇരട്ട സ്ട്രോക് എഞ്ചിനുകളുള്ള കാർഷികോപകരണങ്ങളെയും ഇ.20 പെട്രോൾ സാരമായി ബാധിച്ചിട്ടുണ്ട്. ഓയിലും എഥനോളും ചേർന്ന് കുഴമ്പുപോലെയാകുന്നതിനാൽ യന്ത്രത്തിന്‍റെ കാർബുറേറ്ററും ജെറ്റുമെല്ലാം അടിക്കടി കേടാവുകയാണ്.

ടൂ വീലറുകളെയാണ് എഥനോൾ പെട്രോൾ കാര്യമായി ബാധിച്ചിരിക്കുന്നത്. കാർബുറേറ്ററിനുള്ളിലെ റബ്ബർ ഭാഗമായ വാക്വം പിസ്റ്റണും ഇന്ധനം കടത്തിവിടുന്ന ജെറ്റുമെല്ലാം അടിക്കടി തകരാറിലാവുന്നു. ടാങ്കിൽ തുരുമ്പ് പിടിക്കുകയും ചെയ്യുന്നുണ്ട്. ഫ്യൂവൽ ഇൻജക്ഷൻ വിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളുടെ സെൻസറുകളെയും ഇ.20 പെട്രോൾ ബാധിക്കുന്നതായി വർക് ഷോപ്പുകാർ തന്നെ പറയു

Tags:    
News Summary - Ethanol also threatens the used vehicle market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.