പ്രളയത്തെ തുടർന്ന് പുഴയിലേക്കിടിഞ്ഞു താണ
പാറയ്ക്കൽ-തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തികെട്ടി പുനർനിർമിക്കുന്നു
തലയോലപ്പറമ്പ്: പ്രളയത്തെ തുടർന്ന് പുഴയിലേക്കിടിഞ്ഞുതാണ വെള്ളൂർ പഞ്ചായത്തിലെ പാറയ്ക്കൽ - തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തികെട്ടി പുനർനിർമിക്കുന്ന പണി പുരോഗമിക്കുന്നു. 2021ലാണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞു താണത്. ഇതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് സി.കെ. ആശ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ സംരക്ഷണ ഭിത്തികെട്ടി റോഡ് പുനർനിർമിക്കാൻ ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചു.
പാറയ്ക്കൽ കവലമുതൽ ഗണപതി-മഹാവിഷ്ണു ക്ഷേത്രം വരെ തകർന്ന നാലിടങ്ങളിൽ 160 മീറ്ററോളം കരിങ്കൽ ഭിത്തി കെട്ടി ബലപ്പെടുത്തി 280 മീറ്ററോളം റോഡ് പുനർനിർമിക്കുന്ന പദ്ധതിയുടെ നിർവഹണം ഇറിഗേഷൻ വകുപ്പ് മുഖേനയാണ് നടക്കുന്നത്.
ഗണപതി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് 20 മീറ്റർ കരിങ്കൽക്കെട്ട് പൂർത്തിയായി. ബാക്കി ഭാഗത്ത് ഫൗണ്ടേഷൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.