ചങ്ങനാശ്ശേരിയിൽ ഗതാഗത നിയന്ത്രണം നാളെ

ച​ങ്ങ​നാ​ശ്ശേ​രി: എ​സ്.​ബി കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​പ​രി​പാ​ടി​ക​ളു​​ടെ ഭാ​ഗ​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി രാ​ധാ​കൃ​ഷ്ണ​ൻ എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗാ​മ​യി 28ന്​ ​എ​സ്.​ബി, എ​ൻ.​എ​സ്.​എ​സ് കോ​ള​ജു​ക​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

എം.​സി റോ​ഡി​ൽ കൂ​ടി തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ അ​ട​ക്കം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന്​ ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​ക​ണം.

ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്​ എ.​സി റോ​ഡി​ലൂ​ടെ കോ​ട്ട​യ​ത്തേ​ക്ക്​ വ​രു​ന്ന ബ​സു​ക​ൾ അ​ട​ക്കം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും റെ​ഡ്​ സ്ക്വ​യ​റി​ൽ​നി​ന്ന്​ ളാ​യി​ക്കാ​ട് വ​ഴി ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​ക​ണം.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു തി​രു​വ​ല്ല വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ല്ല, പെ​രും​ത്തു​രു​ത്തി, തെ​ങ്ങ​ണ, ഞാ​ലി​യാ​കു​ഴി വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം.

കോ​ട്ട​യം ഭാ​ഗ​ത്ത് നി​ന്ന്​ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും തു​രു​ത്തി പൂ​ന്ന​മു​ട്ടി​ൽ തി​രി​ഞ്ഞ് മു​ള​ക്കാം​തു​രു​ത്തി വ​ഴി പോ​ക​ണം. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്ത് നി​ന്ന്​ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​മ്മൂ​ട് – പാ​യി​പ്പാ​ട് വ​ഴി തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം.

ച​ങ്ങ​നാ​ശ്ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​റാ​ൽ-​വാ​ല​ടി-​മു​ള​ക്കാം​തു​രു​ത്തി വ​ഴി തു​രു​ത്തി പൂ​ന്ന​മൂ​ട് ജ​ങ്​​ഷ​നി​ലെ​ത്തി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം.

ച​ങ്ങ​നാ​ശ്ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നു തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കും ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ഴ​വാ​ത്, മ​ന​ക്ക​ച്ചി​റ റോ​ഡ് വ​ഴി എ.​സി റോ​ഡി​ലെ​ത്തി റെ​ഡ്​ സ്ക്വ​യ​റി​ലൂ​ടെ ളാ​യി​ക്കാ​ട് വ​ഴി പോ​ക​ണം.

Tags:    
News Summary - Traffic restrictions in Changanassery tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.