തകർന്നു തരിപ്പണമായ എലിപ്പുലിക്കാട്ട് കടവ് റോഡ്
കോട്ടയം: റബർ ബോർഡ്-എ.ആർ ക്യാമ്പ്-എലിപ്പുലിക്കാട്ട് കടവ് റോഡ് തകർന്ന് തരിപ്പണമായി. അൽപം സർക്കസുകൂടി അറിഞ്ഞാലേ ഇതുവഴി യാത്ര ചെയ്യാനാവൂ എന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹന യാത്രികർ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഈ റോഡിലൂടെയുള്ള യാത്രയിൽ വീണ് പരിക്കേറ്റവർ നിരവധിയാണ്. രാത്രിയും പകലും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
നഗരസഭയിലെ 14ാം വാർഡിൽ ഉൾപ്പെടുന്ന എലിപ്പുലിക്കാട്ട് കടവ് റോഡിന്റെ ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ടു വർഷമായി നാട്ടുകാരും പ്രദേശവാസികളും പരാതി പറഞ്ഞുമടുത്തു. എം.സി റോഡിലെ നട്ടാശ്ശേരിയിൽനിന്ന് കെ.കെ റോഡിലെ കഞ്ഞിക്കുഴിയിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. പാലാ, അയർക്കുന്നം ഭാഗത്തുനിന്ന് നിരവധി വാഹനങ്ങൾ കോട്ടയം നഗരം ഒഴിവാക്കി ഈ റോഡിലൂടെയാണ് കെ.കെ റോഡിലേക്ക് എത്തുന്നത്. എന്നാൽ, ഇതൊന്നും അധികൃതർക്കു വിഷയമല്ല. റോഡ് നന്നാക്കാൻ ആർക്കും താൽപര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.