കോട്ടയത്ത്​ തർക്കം; കാഞ്ഞിരപ്പള്ളിയിൽ രാജി

കോട്ടയം: ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ, അപ്രതീക്ഷിത നീക്കവുമായി ജോസ്​ വിഭാഗം. മുൻ കരാറനുസരിച്ച്​ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം വെള്ളിയാഴ്​ച രാജിവെക്കുമെന്ന്​​ ജോസ്​ വിഭാഗം പ്രഖ്യാപിച്ചു. കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ് സ്ഥനവുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ്​ നേതൃത്വം ഇടപെടുന്നതിനിടെയാണ്​ കാഞ്ഞിരപ്പള്ളിയിലെ രാജി.

യു.ഡി.എഫ് തലത്തിലും പാര്‍ട്ടി തലത്തിലും എഴുതി തയാറാക്കിയിട്ടുള്ള കരാറി​​െൻറ അടിസ്ഥാനത്തിലാണ്​ കേരള കോണ്‍ഗ്രസ്​ എം പ്രതിനിധിയായ സോഫി ജോസഫ് വെള്ളിയാഴ്​ച രാജിവെക്കുന്നതെന്ന്​ കേരള കോണ്‍ഗ്രസ്​ എം ഉന്നതാധികാര സമിതി അംഗം ഡോ.എന്‍. ജയരാജ് എം.എല്‍.എയും ജില്ല പ്രസിഡൻറ് സണ്ണി തെക്കേടവും വ്യക്തമാക്കി. 
എന്നാൽ, ഏറെ വൈകിയാണ്​ രാജിയെന്ന്​ ജോസഫ്​ വിഭാഗം പറയുന്നു.

കരാറനുസരിച്ച്​ നവംബർ 20ന്​ സോഫി ജോസഫ് രാജിവെക്കേണ്ടതായിരുന്നു. ഇപ്പോൾ ആറുമാസത്തിലധികം വൈകിയാണ്​ രാജി. കോട്ടയം ജില്ല പഞ്ചായത്തിലെ പ്രസിഡൻറ്​ സ്​ഥാനവുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്​ ഇതിനുപിന്നിലെന്നും ഇവർ പറയുന്നു. 

സോഫി ജോസഫ് രാജിവെച്ചതോടെ കരാറനുസരിച്ച്​ ജോസഫ്​ വിഭാഗത്തിലെ മറിയാമ്മ ജോസഫാണ്​ പ്രസിഡൻറ്​ പദവിയിലേക്ക്​ എത്തേണ്ടത്​. എന്നാൽ, ജോസ്​ വിഭാഗം തീരുമാനത്തെ ജോസഫിനൊപ്പമുള്ളവർ സംശയത്തോടെയാണ്​ കാണുന്നത്​. കടുത്ത എതിർപ്പുയർത്തിയ ദിനങ്ങളി​ലൊന്നും രാജിനൽകാതെ ഇപ്പോൾ പൊടുന്നനെ ജോസ്​ വിഭാഗം എടുത്ത തീരുമാനം ​േജാസഫിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണെന്നാണ്​ സൂചന. യു.ഡി.എഫ് തലത്തിലും പാര്‍ട്ടി തലത്തിലും എഴുതി തയാറാക്കിയ കരാറി​​െൻറ അടിസ്ഥാനത്തിലാണ്​ കാഞ്ഞിരപ്പള്ളിയിലെ രാജിയെന്നാണ്​ ജോസ്​ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്​. 

ജില്ല പഞ്ചായത്തിൽ എഴുതി തയാറാക്കിയ കരാർ ഇല്ലെന്നിരിക്കെ, യു.ഡി.എഫിനെക്കൂടി പ്രതിരോധത്തിലാക്കാനാണ്​ ഇവർ ലക്ഷ്യമിടുന്നത്​. കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം രാജിവെക്കില്ലെന്ന്​ കേരള കോൺഗ്രസ്​എം ജോസ്​ വിഭാഗം പ്രസിഡൻറ്​​  ജില്ല പ്രസിഡൻറ്​ സണ്ണി തെക്കേടം ആവർത്തിക്കുകയും ചെയ്​തിട്ടുണ്ട്​. 

ജില്ലയിൽ ചങ്ങനാശ്ശേരി നഗരസഭ, കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത്​, കോട്ടയം ജില്ല പഞ്ചായത്ത്​ എന്നിവിടങ്ങളിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയായിരുന്നു ​ജോസ്​-ജോസഫ്​ വിഭാഗം തർക്കം നിലനിന്നിരുന്നത്​. ഇതിൽ ചങ്ങനാശ്ശേരിയിൽ നേരത്തേ സ്ഥാനം ഒഴിഞ്ഞിരുന്നു. പ​േക്ഷ, പ​ുതിയ തെരഞ്ഞെടുപ്പ്​ നടന്നില്ല.

Tags:    
News Summary - dispute in kerala congress for kottayam district panchayath; resignation in Kanjirappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.