Posted On
date_range Updated On
date_range കാഞ്ഞിരപ്പള്ളി അനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ലോറിയിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് ആണ് മരിച്ചത്.55 വയസായിരുന്നു.തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ ഓഡിറ്റോറിയത്തിനു സമീപത്തു പ്രഭാത സവാരിക്ക് പോകുന്ന സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇരിക്കുകയായിരുന്നു..
അപകടം നടന്ന ഉടൻ തന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി 26 ആം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.