വണ്ണപ്പുറം: നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി കുരിശ് സ്ഥാപിച്ച സംഭവത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ വിൻസെന്റ് നെടുങ്ങാട്ട്, ചാൻസലർ ജോസ് കുളത്തൂർ, തൊമ്മൻ കുത്ത് സെന്റ് തോമസ് പള്ളി വികാരി ജെയിംസ് ഐക്കരമറ്റം എന്നിവർക്ക് വനം വകുപ്പിന്റെ നോട്ടീസ്. കുരിശ് സ്ഥാപിച്ച സംഭവത്തിൽ രണ്ട് കേസുകളാണ് വനം വകുപ്പ് എടുത്തിട്ടുള്ളത്. കുരിശ് സ്ഥാപിച്ചതിനും കുരിശിന്റെ വഴിയുമായി കൈവശഭൂമിയിൽ കടന്നതിനുമാണ് കേസ്. വികാരി ഉൾപ്പെടെ യുള്ളവർ രണ്ട് കേസിലും പ്രതികളാണ്.
ഇവരെ കൂടാതെ പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ, മുൻ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി കളപ്പുര, കേരള കോൺഗ്രസ് എം മണ്ഡലംപ്രസിഡന്റ് മനോജ് മാമലതുടങ്ങി നിരവധിപേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാരങ്ങാനം നിവസികൾ, പള്ളിയിലെ വിവിധ ഭക്ത സംഘടന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസുണ്ട്. എത്ര പേരാണ് കേസിൽ പ്രതികൾ എന്ന് വ്യക്തമാക്കാൻ വനം വകുപ്പ് തയാറായിട്ടില്ല.
തൊമ്മൻകുത്ത് ജനവാസമുള്ള പ്രദേശത്ത് സ്ഥാപിച്ച കുരിശ് പിഴുത് കൊണ്ടുപോകുകയും നൂറു കണക്കിന് ആളുകളുടെ പേരിൽ കേസ് എടുക്കുകയും ചെയ്ത വനം വകുപ്പ് നടപടിക്കെതിരെ 1750 പേർ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് അയച്ചു. നാരങ്ങാനം നിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീ കരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.