നഗരസഭ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണു

കോ​ട്ട​യം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ബീം ​ഇ​ടി​ഞ്ഞു​വീ​ണു. ശോ​ച്യാ​വ​സ്ഥ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഹോ​ൾ​സെ​യി​ൽ പ​ച്ച​ക്ക​റി​ക്ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യു​ടെ ഷ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. ക​ട​യു​ട​മ​ക​ൾ ചേ​ർ​ന്ന് പൊ​ളി​ഞ്ഞു​വീ​ണ ഷ​ട്ട​റി​ന്‍റെ ഭാ​ഗം രാ​ത്രി​യി​ൽ​ത​ന്നെ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - concrete beam of the municipal building collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.