പള്ളം ബിഷപ്പ്​ സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ്​ ഡിപ്പാർട്ട്​മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന മാധ്യമശിൽപശാല

'മീഡിയ ഫ്രെയിംസ്​' മാധ്യമശിൽപശാല

കോട്ടയം: പള്ളം ബിഷപ്പ്​ സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ്​ ഡിപ്പാർട്ട്​മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ 'മീഡിയ ഫ്രെയിംസ്​' മാധ്യമശിൽപശാല സംഘടിപ്പിച്ചു. ലോക്കൽ മാനേജർ ഫാ. അബ്രഹാം സി. ജോസഫ്​ ഉദ്​ഘാടനം ചെയ്തു. മാധ്യമപ്രവർതതകരായ അമീന സൈനു കളരിക്കൽ, ഏൽദോ പോൾ പുതുശ്ശേരി എന്നിവർ ക്ലാസെടുത്തു.

പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ്​ അധ്യക്ഷത വഹിച്ചു. മീഡിയ സ്റ്റഡീസ്​ ഡിപ്പാർട്ട്​മെന്‍റ്​ മേധാവി ഗിൽബർട്ട്​ എ.ആർ, പോൾ മണലിൽ, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. മീഡിയ സ്റ്റഡീസ്​ വിദ്യാർഥികൾ ഒരുക്കിയ ന്യൂസ്​ ബുള്ളറ്റിന്‍റെ സ്വിച്ച്​ ഓൺ കർമവും ചടങ്ങിൽ നിർവഹിച്ചു. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ശിൽപശാലയിൽ പ​ങ്കെടുത്തു.

Tags:    
News Summary - Bishop Speechly College for Advanced Studies BISCFAS Media Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.