ടെക്​സ്​റ്റൈൽസിൽ ന​ഗ്​​ന​ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മം; ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

കോ​ട്ട​യം: വ​സ്​​ത്ര​ശാ​ല​യി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​യു​ടെ ന​ഗ്​​ന​ചി​ത്രം പ​ക​ർ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ. കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി നി​തീ​ഷ്​ കു​മാ​റി​നെ​യാ​ണ് (30) കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

അ​ഭി​ഭാ​ഷ​ക​നാ​യ ഭ​ർ​ത്താ​വി​െ​നാ​പ്പം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ​സ്​​ത്ര​ശാ​ല​യി​ലെ​ത്തി​യ യു​വ​തി പു​തി​യ ചു​രി​ദാ​ർ ധ​രി​ക്കാ​നാ​യി ട്ര​യ​ൽ റൂ​മി​ൽ ക​യ​റി​യ​പ്പോ​ൾ, നേ​ര​ത്തേ ത​യാ​റാ​ക്കി​യ ദ്വാ​ര​ത്തി​ലൂ​ടെ ​െതാ​ട്ട​ടു​ത്ത മു​റി​യി​ൽ​നി​ന്ന്​ ഇ​യാ​ൾ വ​സ്​​ത്രം മാ​റു​ന്ന രം​ഗം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​മ​റ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ യു​വ​തി ബ​ഹ​ളം​വെ​ക്കു​ക​യും ഭ​ർ​ത്താ​വും മ​റ്റ്​ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​ നി​തീ​ഷി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്​​താ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും വ​സ്​​ത്രം ഇ​ട്ടു​നോ​ക്കാ​ൻ എ​ത്തു​ന്ന​വ​രെ ദ്വാ​ര​മി​ട്ടു​വെ​ച്ച മു​റി​യി​ലേ​ക്ക്​ ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വം ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​യാ​ളു​െ​ട ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ 17 സ്​​ത്രീ​ക​ൾ വ​സ്​​ത്രം മാ​റു​ന്ന​തി​െൻറ ചി​ത്ര​ങ്ങ​ൾ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. മ​റ്റ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ സം​ഭ​വു​മാ​യി ബ​ന്ധ​മു​​ണ്ടോ​യെ​ന്നും ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ​അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.