സിനോ ദേവസ്യ, പ്രണവ്, സുജിത്
വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ വീട്ടിൽ മകൻ സിനോ ദേവസ്യ (23), ചെത്തിപ്പുഴ ചിരംഞ്ചിറ ഭാഗത്ത് മോട്ടേപ്പറമ്പിൽ വീട്ടിൽ പ്രണവ് (24), പെരുന്ന പുഴവാത് ഹിദയത്ത് നഗർ ഭാഗത്ത് തേട്ടുപ്പറമ്പിൽ വീട്ടിൽ സുജിത് (24) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം തോട്ടയ്ക്കാട് ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് ചോദിച്ചിട്ട് കിട്ടാത്തതിലുള്ള വിരോധത്താൽ കടയിലെ ജീവനക്കാരെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവറെയും, സമീപ കടക്കാരനേയും കയ്യേറ്റം ചെയ്യുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.