വയോധികയെ മോഷ്ടാവ് ആക്രമിച്ചു; കമ്മല്‍ മോഷ്ടിക്കാൻ ചെവി കടിച്ചുമുറിച്ചു
കളത്തൂര്‍: വയോധികയെ മോഷ്ടാവ് ആക്രമിച്ചു, കമ്മല്‍ മോഷ്ടിക്കാനായി ചെവി കടിച്ചുമുറിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ന് പള്ളിയില്‍ പോകാനിറങ്ങിയ കളത്തൂര്‍ ചെമ്പിലോട്ട് വീട്ടില്‍ ഫിലോമിനയാണ് (65) ആക്രമണത്തിന് ഇരയായത്. വഴിയരികിലെ കാട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് ഫിലോമിനയെ തടഞ്ഞ് ആദ്യം മാല പൊട്ടിച്ചെടുത്തു. നിലവിളിച്ച് ബഹളം വച്ചപ്പോള്‍ കാതില്‍ കിടന്ന കമ്മല്‍ കൂടി വലിച്ചുപറിച്ചു. കമ്മല്‍ പറിക്കുന്നതിനിടെ കാത് മുറിഞ്ഞു. വയോധിക കൂടുതല്‍ ബഹളം വെച്ചപ്പോൾർ കമ്മലുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതിനിടെ മൂന്നര പവന്റെ മാല തിരികെ കിട്ടി.
ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ പരിക്കേറ്റ ഫിലോമിനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലന്നാണ് ഫിലോമിന പറഞ്ഞത്. പതിവായി 5.30ന് കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പോകുന്ന ഫിലോമിനയെ കരുതിയിരുന്ന് ആക്രമിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.