അ​യ​ൽ​വാ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ൽ

ക​ങ്ങ​ഴ: അ​യ​ൽ​വാ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച ശേ​ഷം തീ​യി​ട്ട യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നാ​ട് കി​ഴ​ക്കേ​മു​റി​യി​ൽ സൂ​ര​ജ് വി. ​നാ​യ​രെ (37)യാ​ണ് ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​ട് കു​ട​പ്പ​ന​ക്കു​ന്നേ​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (64)ക്ക് ​പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ന് ത​ന്‍റെ ഭാ​ര്യ​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സൂ​ര​ജ് വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി. മ​ക​നെ തി​ര​ക്കി​യ ശേ​ഷം രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ മ​ർ​ദി​ക്കു​ക​യും വീ​ടി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സൂ​ര​ജി​നെ​തി​രെ പൊ​ലീ​സ് കാ​പ്പാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​ക​ച്ചാ​ൽ എ​സ്.​എ​ച്ച്.​ഒ എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ജോ​ൺ​സ​ൺ, സി.​പി.​ഒ​മാ​രാ​യ ജി​ബി​ൽ ലോ​ബാ, സ​നൂ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - arrested for attacking and setting fire to neighbor's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.