അനീഷ്
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരേ ബസിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ആശാരിശ്ശേരി ലക്ഷംവീട് കോളനിയിലെ അനീഷിനെയാണ് (39) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം-കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന അതിജീവിതയുടെ നേരേയാണ് ഇയാൾ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.